ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഈ വിഷയത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം മാധവ്. ഈ രാജ്യത്ത് പൗരത്വം നേടുന്നതിന് ചില നിയമങ്ങളുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഗായകന്‍ അദ്നാൻ സാമിയും ഈ നിയമത്തിലൂടെയാണ് ഇന്ത്യന്‍ പൗരന്മാരായതെന്നും അദ്ദേഹം പറഞ്ഞു. സിഎഎയെ എതിർക്കുന്നവര്‍ക്ക് നിയമത്തിന്‍റെ വസ്തുതകളെക്കുറിച്ച് അറിയില്ലെന്ന് ആരോപിച്ച രാം മാധവ്, വസ്തുതകൾ തിരിച്ചറിയാന്‍ അവർ ഒരു ശ്രമവും നടത്തുന്നില്ലെന്നും, അതിനാൽ അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലായിരുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ തോതിലുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.