ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ഒരു കാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ്

author img

By

Published : Jun 12, 2020, 12:58 PM IST

മഹാരാഷ്‌ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണ് ഇദ്ദേഹം.

കാബിനറ്റ് മന്ത്രിക്ക് കൊവിഡ്  മഹാരാഷ്‌ട്ര കാബിനറ്റ് മന്ത്രി  മഹാരാഷ്‌ട്ര  Maharashtra minister tests positive  Maharashtra minister  Maharashtra
മഹാരാഷ്‌ട്രയിൽ ഒരു കാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ്

മുംബൈ: മഹാരാഷ്‌ട്രയിൽ ഒരു കാബിനറ്റ് മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മറാത്ത്വാഡ സ്വദേശിയായ ഇദ്ദേഹം എൻസിപി നേതാവാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈയാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. മഹാരാഷ്‌ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണിത്. വ്യാഴാഴ്‌ച രാത്രിയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ഇദ്ദേഹം ക്വാറന്‍റൈനിലാണ്. മന്ത്രിയുടെ സ്വകാര്യ സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷനിലാക്കി. അശോക് ചവാൻ (കോൺഗ്രസ്), ജിതേന്ദ്ര അവാദ് (എൻ‌സി‌പി) എന്നീ കാബിനറ്റ് മന്ത്രിമാർക്കാണ് ഇതിനുമുമ്പ് രോഗം ബാധിച്ചത്. ഇവർ രോഗമുക്തി നേടിക്കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.