ഹൈദരാബാദ്: തെലങ്കാനയിൽ അതിവേഗത്തിലെത്തിയ കാർ ഇരുചക്രവാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. നാഗരാജുവാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ചൽട്ടപ്പൽ പ്രദേശത്ത് നിന്ന് നൽഗൊണ്ടയിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന നാഗരാജുവും ശ്രീലതയും സഞ്ചരിച്ച വാഹനത്തിന്‍റെ പിന്നിൽ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാഗരാജു മരിച്ചു. സംഭവത്തിൽ കാര്‍ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത് കേസ് രജിസ്‌റ്റർ ചെയ്‌തതായി എസ്എച്ച്ഒ പറഞ്ഞു.
തെലങ്കാനയിൽ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു - തെലങ്കാനയിൽ കാർ ആക്‌സിഡന്‍റ്്
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന നാഗരാജുവും ശ്രീലതയും സഞ്ചരിച്ച വാഹനത്തിന്‍റെ പിന്നിൽ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു