ETV Bharat / bharat

മധ്യപ്രദേശിൽ 'മുസ്ലീം' എന്ന പേരിൽ അഭിഭാഷകനെ മർദിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു - സബ് ഇൻസ്പെക്ടർ ബി.എസ് പട്ടേൽ

സബ് ഇൻസ്പെക്ടർ ബി.എസ് പട്ടേലിനെയാണ് മധ്യപ്രദേശ് പൊലീസ് സസ്പെൻഡ് ചെയ്തത്.

Deepak Bundele Madhya Pradesh lawyer beaten up MP police B.S. Patel Betul ഭോപാൽ മധ്യപ്രദേശ് മധ്യപ്രദേശ് പൊലീസ് സബ് ഇൻസ്പെക്ടർ ബി.എസ് പട്ടേൽ അഭിഭാഷകൻ ദീപക് ബണ്ടലെ
മധ്യപ്രദേശിൽ 'മുസ്ലീം' എന്ന പേരിൽ അഭിഭാഷകനെ മർദിച്ചുവെന്ന് പറഞ്ഞ സബ് ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു
author img

By

Published : May 22, 2020, 10:43 AM IST

ഭോപാൽ: ബെതുൽ ജില്ലയിലെ സബ് ഇൻസ്പെക്ടർ ബി.എസ് പട്ടേലിനെ മധ്യപ്രദേശ് പൊലീസ് സസ്പെൻഡ് ചെയ്തു. മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ചതിനാലാണ് അഭിഭാഷകനെ പൊലീസ് മർദിച്ചതെന്ന പട്ടേലിന്‍റെ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. കൊവിഡ് വൈറസിനെതിരെയായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നിലനിൽക്കെ മാർച്ച് 23 ന് ബെതുൽ ജില്ലാ ആശുപത്രിയിൽ പോകുമ്പോൾ പൊലീസ് തന്നെ തടഞ്ഞെന്ന് അഭിഭാഷകൻ ദീപക് ബണ്ടലെ പറഞ്ഞു. ചികിത്സയ്ക്കായിട്ടാണ് ആശുപത്രിയിൽ പോയതെന്ന വിവരം അറിയിക്കുന്നതിന് മുമ്പ് പൊലീസ് തന്നെ മർദിച്ചതായും ദീപക് ബണ്ടലെ അഭിപ്രായപ്പെട്ടു. തന്നെ ആക്രമിച്ച പൊലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയണമെന്ന് ആവശ്യപ്പെട്ട് ബണ്ടലെ അധികാരികൾക്ക് പരാതി നൽകി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിവരാവകാശ കമ്മീഷന് അപേക്ഷയും നൽകി.

അന്വേഷണ ഉദ്യോഗസ്ഥൻ ബി.എസ്. പട്ടേൽ മൊഴി രേഖപ്പെടുത്താൻ മെയ് 17 ന് ദീപക് ബണ്ടലെന്‍റെ വീട് സന്ദർശിച്ചു. “ താടി കാരണം മുസ്ലീം ആണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് മർദിച്ചതെന്ന്" പട്ടേൽ പറഞ്ഞു. തുടർന്ന് സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് ബണ്ടലെ പ്രാദേശിക മാധ്യമങ്ങൾക്ക് പങ്കിട്ടു. ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പൊലീസ് സൂപ്രണ്ട് ഡി എസ് ഭഡോറിയ പട്ടേലിനെ സസ്പെൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.