ഭുവനേശ്വർ: ഒഡീഷയിൽ പ്രതിദിനം 15,000 കൊവിഡ് പരിശോധനകൾ നടത്താൻ തീരുമാനിച്ച് സർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) അംഗീകാരമുള്ള സ്വകാര്യ ടെസ്റ്റിംഗ് ലബോറട്ടറികളെ ഉൾപ്പെടുത്തി ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 15,000 ആയി ഉയർത്തുമെന്ന് കൊവിഡ് 19 സംസ്ഥാന വക്താവ് സുബ്രോട്ടോ ബാഗ്ചി അറിയിച്ചു. വരും ദിവസങ്ങളിലായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് കൊവിഡ് 19 പരിശോധന വേഗത്തിലാക്കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് നിർദേശിച്ചിട്ടുണ്ട്. തിരിച്ചെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചു. മടങ്ങി എത്തുന്ന എല്ലാവരും നിരീക്ഷണത്തിൽ കഴിയണം. ഇവർക്ക് വേണ്ട ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവ സൗജന്യമായി നൽകുമെന്ന് സുബ്രോട്ടോ ബാഗ്ചി പറഞ്ഞു. അതേസമയം ചൊവ്വാഴ്ച ഏഴ് കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയർന്നു. എന്നാൽ നിലവിൽ 80 പേരാണ് ചികിത്സയിൽ തുടരുന്നത്. 38 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊവിഡ് പരിശോധനകൾ വർധിപ്പിക്കാനൊരുങ്ങി ഒഡീഷ - Covid-19 tests
ദിവസേന 15,000 കൊവിഡ് പരിശോധനകൾ നടത്താൻ സജ്ജരായതായി ആരോഗ്യ വകുപ്പ് അറിയിച്ചു