ETV Bharat / bharat

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

author img

By

Published : Mar 7, 2020, 12:47 PM IST

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന കേസിലാണ് നടപടി

non bailable warrent  Jaya Prada  model code of conduct  Azam Khan  ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു  ജയ പ്രദ
പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജയ പ്രദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

ലഖ്‌നൗ: നടിയും ബിജെപി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന കേസിലാണ് നടപടി. ഉത്തര്‍ പ്രദേശിലെ റാംപൂര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ജയപ്രദ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ ജയപ്രദ നേരിട്ട് ഹാജരാകേണ്ടി വരും. കേസിന്‍റെ അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ ജയപ്രദ ജനവിധി തേടിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ജയപ്രദക്കെതിരെ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ജയപ്രദ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.