ETV Bharat / bharat

സംസ്ഥാനം വിട്ടുപോകാൻ അനുവദിക്കല്ലെന്ന് വ്യക്തമാക്കി തെലങ്കാന ഡിജിപി

author img

By

Published : Mar 26, 2020, 8:17 AM IST

ലോക്ക് ഡൗൺ കാലയളവ് പൂർത്തിയാകുന്നതുവരെ ഒരു വ്യക്തിക്കും സംസ്ഥാനം വിട്ട് പുറത്ത് പോകാനുള്ള പാസുകൾ അനുവദിക്കില്ലെന്നും ഇതുവരെ അനുവദിച്ച 3000 പാസുകൾ റദ്ദാക്കിയതായും ഡിജിപി വ്യക്തമാക്കി.

Telangana lockdown  Telangana DGP  Mahender Reddy  ഹൈദരാബാദ്  ലോക് ഡൗൺ
പാസുകൾ റദ്ദാക്കി തെലങ്കാന ഡിജിപി

ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചരത്തിൽ തെലങ്കാന വിട്ട് ആർക്കും പോകാനാകില്ലെന്ന് വ്യക്തമാക്കി തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഹോസ്റ്റലുകളില്‍ അടക്കം താമസിക്കുന്നവരോട് പുറത്തുപോകാൻ ഉടമകൾ പറഞ്ഞ സാഹചര്യത്തിലാണ് ഡിജിപി നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിൽ പുറത്ത് പോകാൻ ആവശ്യപ്പെടുന്ന ഹോസ്റ്റൽ ഉടമകൾക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.

ഡിജിപിയുടെ ഉത്തരവ്

ഇക്കാര്യത്തിൽ എസ്എച്ച്ഒ, ഡിവിഷണൽ എസിപി, സോണൽ ഡിസിപി, ജിഎച്ച്എംസി ഉദ്യോഗസ്ഥർ എന്നിവർ സംസ്ഥാനത്തെ ഹോസ്റ്റൽ ഉടമകളുമായി കൂടിക്കാഴ്ച നടത്തണമെന്നും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹേന്ദർ റെഡ്ഡി പറഞ്ഞു. അതേസമയം, ലോക്ക് ഡൗൺ കാലയളവ് പൂർത്തിയാകുന്നതുവരെ ഒരു വ്യക്തിക്കും സംസ്ഥാനം വിട്ട് പുറത്ത് പോകാനുള്ള പാസുകൾ അനുവദിക്കില്ലെന്നും ഇതുവരെ അനുവദിച്ച 3000 പാസുകൾ റദ്ദാക്കിയതായും ഡിജിപി വ്യക്തമാക്കി.

തെലങ്കാനയിൽ നിന്ന് ആന്ധ്രപ്രദേശിലെക്ക് പുറപ്പെട്ട നിരവധി ആളുകൾ ആന്ധ്ര-തെലങ്കാന അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ആന്ധ്രയിൽ പ്രവേശിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.