ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യവെച്ചാണ് പൊലീസ് നടപടിയെന്ന ആരോപണം തള്ളി ഡല്‍ഹി പൊലീസ്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രാദേശിക പൊലീസ് 306 പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇതില്‍ 164 പേര്‍ ഹിന്ദു മതവിഭാഗത്തില്‍പെട്ടവരും 142 പേര്‍ മുസ്ലിം മതവിഭാഗത്തില്‍പെട്ടവരുമാണ്. ക്രൈംബ്രാഞ്ച് 104 പേര്‍ക്കെതിരെയും കേസെടുത്തു ഇതില്‍ 41 പേര്‍ ഹിന്ദു മതവിഭാഗത്തില്‍പെട്ടവരും 63 പേര്‍ മുസ്ലീം മതവിഭാഗത്തില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. 410 പ്രതികളെ ഉള്‍പ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റിരുന്നു.