ETV Bharat / bharat

വാഗ്ദാനത്തിന് വിമർശനം: നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

author img

By

Published : Mar 27, 2019, 11:40 AM IST

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത പ്രഹരമാകും ന്യൂതം ആയ് യോജന പദ്ധതിയെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാര്‍.

നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാര്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 12,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന ന്യൂതം ആയ് യോജന ( ന്യായ്) പദ്ധതിയെ വിമര്‍ശിച്ചതിനാണ് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'ന്യായ്' പദ്ധതിയെ വിമര്‍ശിച്ച് രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ വിജയത്തിന് വേണ്ടി കോണ്‍ഗ്രസ് 1971ല്‍ ഗരീബി ഹഠാവോയും, 2008ല്‍ വണ്‍ റാങ്ക് വണ്‍ പെൻഷനും, 2013ല്‍ ഭക്ഷ്യസുരക്ഷാ ബില്ലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും നടപ്പിലാക്കിയില്ല. പുതിയ പദ്ധതിയും ഇത്തരത്തില്‍ തന്നെയാകുമെന്ന് രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് കനത്ത പ്രഹരമാകും പദ്ധതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജീവ് കുമാറിന്‍റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്‍റെ ലംഘനമാണെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ പിന്തുണ നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മോദി സര്‍ക്കാരിന്‍റെ കിസാന്‍ പദ്ധതി തികച്ചും വ്യത്യസ്തമാണെന്നും ചെറുകിട കര്‍ഷകരെ കൃത്യമായി ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്നും രാജീവ് കുമാര്‍ പറഞ്ഞിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്‍റെ ചെയര്‍മാന്‍.

Intro:Body:

https://www.ndtv.com/india-news/niti-aayog-official-gets-poll-body-notice-for-comments-on-congress-scheme-2013388?pfrom=home-livetv

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമര്‍ശിച്ചതിന് നീതി ആയോഗ് ഉപാധ്യക്ഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് 12,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന ന്യൂതം ആയ് യോജന ( ന്യായ്) പദ്ധതിയെ വിമര്‍ശിച്ചതിന് വിശദീകരണം ചോദിച്ച് തിരഞ്ഞെടടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകര്‍ക്കുമെന്ന് നീതി ആയോഗ് ഉപാധ്യഷന്‍ രാജീവ് കുമാര്‍ വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ടി 1971-ല്‍ 'ഗരീബി ഹഠാവോ', 2008-ല്‍ 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍', 2013 'ഭക്ഷ്യസുരക്ഷാബില്‍' എന്നിവ കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്നെങ്കിലും അവയൊന്നും പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നീതി ആയോഗ് ഉപാധ്യക്ഷന്റെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പെരുമാറ്റച്ചട്ട പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംവിധാനങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥികള്‍ക്കോ പിന്തുണ നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. 

നീതി ആയോഗ് സര്‍ക്കാര്‍ സംവിധാനമാണ്. അതിന്റെ ഉപാധ്യക്ഷന്‍ സര്‍ക്കാരിന്റെ ശമ്പള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ആളും. അങ്ങനെയുള്ള ഒരു വ്യക്തി ബിജപിക്ക് മേല്‍ക്കൈ നല്‍കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. വിഷയത്തില്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണ് രാജിവ് കുമാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.