ETV Bharat / bharat

ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തിയ ഒമ്പത് പേർ അറസ്റ്റില്‍ - മയക്കുമരുന്ന് കടത്ത്

പത്ത് കോടിയിലധികം വില വരുന്ന മയക്കുമരുന്നും മൂന്ന് കോടി വില വരുന്ന ചന്ദനത്തടിയും പൊലീസ് പിടിച്ചെടുത്തു

tip-off about illegal trafficking  Ramanathapuram  SP Varunkumar  Thiruvadanai Border  ശ്രീലങ്ക  മയക്കുമരുന്ന്  മയക്കുമരുന്ന് കടത്ത്  രാമനാഥപുരം
ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തിയ ഒമ്പത് പേർ അറസ്റ്റില്‍
author img

By

Published : May 22, 2020, 7:55 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം വഴി ശ്രീലങ്കയിലേക്ക് അനധികൃതമായി മയക്കുമരുന്നും ചന്ദനവും കടത്തിയ കേസില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. ശ്രീലങ്കയിലേക്ക് ഹെറോയിൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് രാമനാഥപുരം എസ്‌പി വരുൺ കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവാടനൈ അതിർത്തിയിൽ നിന്ന് ഒമ്പത് അംഗ സംഘത്തെ പൊലീസ് പിടികൂടിയത്.

പത്ത് കോടിയിലധികം വില വരുന്ന മയക്കുമരുന്നും മൂന്ന് കോടി വില വരുന്ന ചന്ദനത്തടിയുമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌ത മയക്കുമരുന്നാണ് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ചത്. പ്രതികളുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.