ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ഭീകരാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസ് പ്രൊവിന്‍സിനെതിരെ(ഐഎസ്‌കെപി) എൻഐഎ കേസ് രജിസ്റ്റർ ചെയ്‌തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസ് പ്രൊവിന്‍സ് ഏറ്റെടുത്തിരുന്നു . ഐപിസിയിലെ പ്രധാനമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും കാസർകോട് സ്വദേശി ആക്രമണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നതായും എൻഐഎ വക്താവ് പറഞ്ഞു. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആക്രമണങ്ങളിൽ എൻഐഎ കേസെടുക്കുന്നത്.
കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. മാർച്ച് 25ന് നടന്ന ആക്രമണത്തില്‍ ഡൽഹി സ്വദേശിയായ ടിയാൻ സിങ്ങും കൊല്ലപ്പെട്ടിരുന്നു.