ETV Bharat / bharat

നരേന്ദ്രമോദിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

'നരേന്ദ്രമോദി ഹാർബിങ്ങർ ഓഫ് പ്രോസ്‌പിരിറ്റി ആൻഡ് അപ്പോസ്തലെ ഓഫ് വേൾഡ് പീസ്' എന്ന പുസ്തകം മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് ഇന്‍റർനെറ്റിലൂടെ പ്രകാശനം ചെയ്തത്. 10 വിദേശഭാഷകളിൽ ഉൾപ്പെടെ 20 ഭാഷകളിൽ ജീവചരിത്രം ലഭ്യമാണ്.

author img

By

Published : May 31, 2020, 4:44 PM IST

PM Modi Harbinger of Prosperity & Apostle of World Peace KG Balakrishnan chief justice മോദി ജീവചരിത്രം
Modi

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി ആറ് വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം പുറത്തിറങ്ങി. 'നരേന്ദ്രമോദി ഹാർബിങ്ങർ ഓഫ് പ്രോസ്‌പിരിറ്റി ആൻഡ് അപ്പോസ്തലെ ഓഫ് വേൾഡ് പീസ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണനാണ് ഇന്‍റർനെറ്റിലൂടെ പ്രകാശനം ചെയ്തത്. ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റുകളുടെ പ്രസിഡന്‍റും ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ചെയർമാനുമായ ആദിഷ് സി. അഗർവാലയും അമേരിക്കൻ എഴുത്തുകാരനും കവിയുമായ എലിസബത്ത് ഹൊറാനും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇന്ത്യയിലെയും യു.എസിലെയും വിശിഷ്ടാതിഥി പ്രകാശനത്തിൽ ആതിഥേയത്വം വഹിച്ചു.

മോദിയുടെ ബാല്യകാലത്തെയും ആദ്യകാല ജീവിതത്തെയും കുറിച്ചുള്ള അപൂർവ ഫോട്ടോഗ്രാഫുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചായ വിളമ്പിയ ആൺകുട്ടിയിൽ നിന്നും രണ്ടാമതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നതു വരെ അദ്ദേഹത്തിന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ പാതയെ ജീവചരിത്രത്തിൽ കാണാമെന്ന് ജീവചരിത്രത്തിന്‍റെ സഹ എഴുത്തുകാരനായ അഗർവാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.