ന്യൂഡല്‍ഹി:ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നെതര്‍ലാന്‍റ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രാഷ്ട്രപതി ഭവന്‍ സന്ദർശിച്ചു. രാഷ്ടപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. 2013 ല്‍ അധികാരത്തിലെത്തിയശേഷമുള്ള അലക്സാണ്ടര്‍ വില്യമിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാജകീയ ദമ്പതികള്‍ ഇന്ത്യയില്‍ എത്തിയത്.
ന്യൂഡല്‍ഹിയില്‍ നടക്കുന്ന 25 മത് സാങ്കേതിക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിലും രാജകീയ ദമ്പതികള്‍ പങ്കെടുക്കും. ഉച്ചകോടിയിലെ പങ്കാളി രാജ്യം കൂടിയാണ് നെതര്‍ലാന്‍റ്. കൃഷി,ജലം,ആരോഗ്യ സംരക്ഷണം,കാലാവസ്ഥാ വ്യതിയാനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 140 ഓളം ബിസിനസ് ഹൗസുകളും രാജകീയ ദമ്പതികള്‍ക്കൊപ്പമുണ്ടാകും.