ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സക്കായി ഗംഗാ ജലം ഉപയോഗിച്ച് ക്ലിനിക്കൽ പഠനങ്ങൾ നടത്തണമെന്ന ജൽ ശക്‌തി മന്ത്രാലയത്തിന്‍റെ ശുപാർശ നിരസിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. പഠനത്തിനായി കൂടുതൽ വിശദാംശങ്ങള്‍ ആവശ്യമാണെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ക്ലിനിക്കൽ പഠനങ്ങൾ ആരംഭിക്കാൻ സാധ്യമല്ലെന്നും ഐസിഎംആറിലെ ഗവേഷണ നിർദേശങ്ങൾ വിലയിരുത്തുന്ന സമിതിയുടെ അധ്യക്ഷനായ ഡോ. വൈ കെ ഗുപ്‌ത പറഞ്ഞു.
കൊവിഡ് രോഗികളുടെ ചികിത്സക്ക് ഗംഗാ ജലം ഉപയോഗിച്ച് ക്ലിനിക്കൽ പഠനങ്ങൾ നടത്തണമെന്ന ആവശ്യവുമായി എൻഎംസിആറിലേക്ക് നിരവധി ആളുകളും എൻജിഒകളുമാണ് ബന്ധപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു.