ന്യൂഡൽഹി: ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) വാട്ട്‌സ്ആപ്പ് നമ്പർ - 7217735372 പുറത്തിറക്കി. ലോക് ഡൗൺ നിലനിൽക്കുന്ന കാലയളവിൽ ഗാര്‍ഹിക പീഡനങ്ങൾ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. ഗാര്‍ഹിക പീഡന കേസുകളിലെ പരാതികൾ സന്ദേശങ്ങൾ അയച്ച് റിപ്പോർട്ട് ചെയ്യണമെന്ന് എൻസിഡബ്ല്യു ട്വിറ്ററിൽ വ്യക്തമാക്കി. ഓഫീസുകൾ പുനരാരംഭിക്കുന്നതുവരെയാണ് ഈ നമ്പർ നിലവിലുണ്ടാകുവെന്നും എൻസിഡബ്ല്യു വ്യക്തമാക്കി.
-
@NCWIndia have launched a 'WHATSAPP NUMBER' for help & assistance to women experiencing #DomesticViolence at wake of #Covid19Lockdown.
— NCW (@NCWIndia) April 10, 2020 " class="align-text-top noRightClick twitterSection" data="
Send 🆘WHATSAPP ALERT🚨
📳 7⃣2⃣1⃣7⃣7⃣3⃣5⃣3⃣7⃣2⃣#HelplineSupport#IndiaFightsGenderAbuse#SayNOtoDomesticViolence pic.twitter.com/qhQmJTisZm
">@NCWIndia have launched a 'WHATSAPP NUMBER' for help & assistance to women experiencing #DomesticViolence at wake of #Covid19Lockdown.
— NCW (@NCWIndia) April 10, 2020
Send 🆘WHATSAPP ALERT🚨
📳 7⃣2⃣1⃣7⃣7⃣3⃣5⃣3⃣7⃣2⃣#HelplineSupport#IndiaFightsGenderAbuse#SayNOtoDomesticViolence pic.twitter.com/qhQmJTisZm@NCWIndia have launched a 'WHATSAPP NUMBER' for help & assistance to women experiencing #DomesticViolence at wake of #Covid19Lockdown.
— NCW (@NCWIndia) April 10, 2020
Send 🆘WHATSAPP ALERT🚨
📳 7⃣2⃣1⃣7⃣7⃣3⃣5⃣3⃣7⃣2⃣#HelplineSupport#IndiaFightsGenderAbuse#SayNOtoDomesticViolence pic.twitter.com/qhQmJTisZm
മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ ഗാർഹിക പീഡന പരാതികൾ വർദ്ധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ പറഞ്ഞു. 69 പരാതികളാണ് ഇ- മെയിൽ സംവിധാനം വഴി മാത്രം ലഭിച്ചത്. മാർച്ച് 24 മുതൽ ഏപ്രിൽ 1 വരെ സ്ത്രീകൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 257 പരാതികൾ ലഭിച്ചു. 257 കേസുകളിൽ 69 പരാതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് എൻസിഡബ്ല്യു പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു.