റാഞ്ചി: ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ നിന്ന് നക്സലുകൾ തട്ടിക്കൊണ്ടുപോയ ഖനി തൊഴിലാളികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. പൊലീസിന്റെയും സിആർപിഎഫിന്റെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം തട്ടിക്കൊണ്ട് പോയവരുടെ കുടുബാംഗങ്ങൾ പരാതി നൽകിയിട്ടില്ലെന്നും അന്വേഷണവൃത്തങ്ങൾ അറിയിച്ചു.
വീട്ടിൽ അതിക്രമിച്ച് കയറിയാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസിൽ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയ ഒരാളുടെ കുടുബാംഗങ്ങൾ പറഞ്ഞു.