ലഖ്നൗ: ഉത്തർപ്രദേശിൽ ഇന്ത്യൻ ഗ്യാസ് ട്രാൻസ്‌പോർട്ടർ (ഇന്ത്യ) ലിമിറ്റഡിൽ വാതക ചോർച്ച. ചോർച്ചയുണ്ടായതിനെ തുടർന്ന് പ്രതാപ്‌ഗഡിലെ രഹതികർ ഗ്രാമത്തിന്‍റെ രണ്ട് കിലോമീറ്റർ പ്രദേശം ഒഴിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെ പ്രതാപ്‌ഗഡ് ആസ്ഥാനമായുള്ള സബ് സ്റ്റേഷനിൽ നിന്ന് തൊഴിലാളികൾ ജോലി കഴിഞ്ഞ് ഇറങ്ങാൻ പോകുന്നതിനിടെ ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അപകടമുണ്ടാകാതിരിക്കാൻ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.