നാഗ്‌പൂര്‍: മഹാരാഷ്ട്രയില്‍ 27 കാരനായ യുവാവ് കൊല്ലപ്പെട്ടു. ഒരാഴ്ച മുമ്പ് ഇയാള്‍ കാമുകിയുമായി ഒളിച്ചോടിയിരുന്നു . പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
മാർച്ച് ഒന്നിനാണ് നിതേഷ് സതോഖിയ എന്ന യുവാവ് സാബ പർവീനുമായി ഒളിച്ചോടിയത്. വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യുവതിയുടെ കുടുംബം സതോഖിയയെ വെള്ളിയാഴ്ച പാന്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.