കോഹിമ: നാഗാലാൻഡിൽ 75 പുതിയ കൊവിഡ് കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതായി നാഗാലാൻഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി. കോഹിമയിൽ 51, ഫെക്കിൽ 10, വോഖയിൽ ഏഴ്, മോൺ, ദിമാപൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും തുൻസാങ്ങിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 47,704 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 14,83,157 ആയി. മൊത്തം കേസുകളിൽ 4,96,988 സജീവമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 654 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മരണസംഖ്യ 33,425 ആയി ഉയർന്നു.