ETV Bharat / bharat

നാഗാ സമാധാനക്കരാർ; അന്ത്യശാസനമല്ല, ചർച്ചകൾ തുടരണം - Naga Peace Agreement - When the blackout over negotiations

പ്രത്യേക പദവി റദ്ദാക്കപ്പെട്ട, പ്രത്യേക പതാകയും ഭരണഘടനയും റദ്ദാക്കപ്പെട്ട, ജമ്മു കശ്മീരിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം സന്ദർശനം നടത്തുമ്പോൾ, നാഗാ ഗോത്രവർഗ്ഗങ്ങൾക്കായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കുന്നത് തികച്ചും ആത്മഹത്യാപരം തന്നെയാണ്. സഞ്ജിബ് കുമാർ ബറുവയുടെ ലേഖനം.

നാഗാ സമാധാനക്കരാർ; ചർച്ചകൾക്ക് മേൽ കരിനിഴൽ വീഴുമ്പോൾ
author img

By

Published : Oct 31, 2019, 8:09 PM IST

സഞ്ജിബ് കുമാർ ബറുവ

കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി കേന്ദ്രസർക്കാരും വിശാല നാഗാലാന്‍റിനു വേണ്ടി സായുധ കലാപം നടത്തിവന്ന തു മുയ് വയുടെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമും (എൻ എസ് സി എൻ- ഐ എം) തമ്മിൽ നടന്നു വരുന്ന ദീർഘമായ കൂടിയാലോചനകൾക്കും സന്ധിസംഭാഷണങ്ങൾക്കും അവസാനം. ഒക്ടോബർ 31 എന്ന അന്ത്യശാസന സമയം നീട്ടി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇനി ചർച്ചകൾ ഉണ്ടാകില്ലെന്ന നിലപാടിലേക്ക് കാര്യങ്ങൾ എത്തിയത്.

പ്രത്യേക പദവി റദ്ദാക്കപ്പെട്ട, പ്രത്യേക പതാകയും ഭരണഘടനയും റദ്ദാക്കപ്പെട്ട, ജമ്മു കശ്മീരിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം സന്ദർശനം നടത്തുമ്പോൾ, നാഗാ ഗോത്രവർഗ്ഗങ്ങൾക്കായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കുന്നത് തികച്ചും ആത്മഹത്യാപരം തന്നെയാണ്.

ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ, അതിൽ ഒളിഞ്ഞിരിക്കുന്ന ആസന്നമായ അപകടവും കാണാതിരിക്കാനാവില്ല. 1975ലെ ഷില്ലോങ്ങ് കരാർ, പുതിയൊരു വിമത സംഘടനയായ എൻ എസ് സി എന്നിന് ജന്മം നൽകിയ പോലെ. ഒത്തുതീർപ്പുകളെ നഖശിഖാന്തം എതിർത്തുകൊണ്ട് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സായുധ കലാപ സേനയായ നാഗാ കലാപകാരികളുടെ ഇടയിൽ, കലാപത്തിന്‍റെ അതിഭീകരമായ മറ്റൊരദ്ധ്യായത്തിന് തുടക്കം കുറിക്കപ്പെട്ടു.

സമാധാനക്കരാറിനെ എതിർത്ത വിമതസംഘം, ഒക്ടേബർ 31 എന്ന, അന്ത്യശാസനം അവസാനിക്കുന്ന തീയതിയോടെ, മുയ് വയെ ഒഴിവാക്കി, എന്നാൽ നാഗാനാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളും (എൻ എൻ പി ജി) അതിൽ ചേരാനായി മുയ് വയെ എതിർത്തു മാറിയ എൻ എസ് സി എൻ ഐ എമ്മിലെ ഒരു കൂട്ടം മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന സംഘവുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിടാനുള്ള സാദ്ധ്യത ഏറെയാണ്.

എൻ എസ് സി എന്നിൽ നിന്നു വേർപെട്ടു വന്ന വിമതർ ഉൾപ്പെടുന്ന നിരവധി നാഗാ സംഘടനകൾ ചേർന്നതാണ് എൻ എൻ പി ജി. പ്രത്യേക പതാകയോ ഭരണഘടനയോ വേണമെന്ന ആവശ്യത്തിൽ നിന്ന് അണുവിട പുറകോട്ടില്ലെന്ന, മുയ് വയുടേയും അനുയായികളുടേയും ആവശ്യം അനുവദിച്ചില്ലെങ്കിലും കേന്ദ്രസർക്കാരുമായി കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണെന്ന് എൻ എൻ പി ജി സംഘങ്ങൾ അറിയിച്ചുകഴിഞ്ഞു.

പതിറ്റാണ്ടുകൾ നീണ്ട കലഹങ്ങൾക്ക് അന്ത്യം കുറിക്കണമെന്ന എൻ എൻ പി ജി യുടെ സന്നദ്ധതയ്ക്കു പിന്നിൽ, കേന്ദ്രസർക്കാരിൻറെ ദൃഢതയ്ക്കു മുന്നിൽ സായുധ കലാപം നടത്തി പിടിച്ചു നിൽക്കാനാവില്ലെന്ന പ്രായോഗിക യാഥാർത്ഥ്യം തിരിച്ചറിഞ്ഞു എന്നതിന്‍റെ പ്രതിഫലനമാണെന്ന് വ്യക്തം.

ഫലത്തിൽ, സമാധാനക്കരാർ ഒപ്പുവെക്കുന്നത്, സന്ധിസംഭാഷണങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ഒപ്പുവെച്ച, നാഗാ കലാപത്തിന്‍റെ പരമപ്രധാനിയായ വ്യക്തിയെ ഒഴിവാക്കിക്കൊണ്ടാവും എന്നതാണ്.

കൂടിയാലോചനകളിൽ ശാഠ്യം പിടിച്ച് മർക്കടമുഷ്ടി കാണിക്കുന്ന ഇരുവിഭാഗങ്ങളും വാസ്തവത്തിൽ, കഴിഞ്ഞ 22 വർഷങ്ങൾ നീണ്ട, നിരന്തര ശ്രമങ്ങളാൽ ആർജ്ജിച്ചെടുത്ത സമാധാന പുരോഗതിക്കാണ് തടയിടുന്നത്.

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള അഭിവാഞ്ഛ നാഗർക്കിടയിൽ മുള പൊട്ടുന്നത് 1917 ലാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ഫ്രാൻസിനെ സഹായിക്കാനായി ബ്രിട്ടീഷുകാർ നാഗാ ഗോത്രവർഗ്ഗങ്ങളിലെ ഊർജസ്വലരായ ആയിരക്കണക്കിനു ചെറുപ്പക്കാരെ കൊണ്ടു പോയതു മുതൽ. കിടങ്ങുകൾ കുഴിക്കുന്നതിന് പുറമെ, വീടുകളും പട്ടാളക്യാമ്പുകളും മറ്റു നിർമ്മിതികളുമൊക്കെ പണിയാൻ ഈ യുവാക്കളെ അന്നുപയോഗിച്ചു.

അതുവരെ പരിമിതമായ ലോകത്തു കഴിഞ്ഞുകൂടിയിരുന്ന നാഗർ പുറംലോകം കാണുന്നത് അന്നാണ്. അന്നത്തെ നാഗാലാന്‍റ്, അരുണാചൽപ്രദേശ്, അസം ഗോത്രവർഗ്ഗങ്ങൾക്കിടയിൽ അന്തർഭവിച്ചിരുന്ന സമാനതകളെക്കുറിച്ചുള്ള തിരിച്ചറിവുകൾക്ക് ശക്തി കൂടുന്നതും അവിടെ വെച്ചാണ്.

വിദേശത്തു നിന്ന് ഐക്യത്തിന്‍റെ സമഭാവന ഉൾക്കൊണ്ടുകൊണ്ട് നാട്ടിൽ മടങ്ങിയെത്തിയ ഈ ചെറുപ്പക്കാർ, 1918ൽ നാഗാ ക്ളബ്ബിന് രൂപം നൽകി. 1929 ൽ അവർ സൈമൺ കമ്മീഷന് മുന്നിൽ നിവേദനവും നൽകി - ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതോടെ സ്വയംഭരണാധികാരം വേണമെന്നായിരുന്നു അവരുടെ വാദം.

സാ ഫിസോ എന്ന നാഗാഗോത്രവംശജനായിരുന്നു സ്യാതന്ത്ര്യവും പരമാധികാരവും മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആയുധങ്ങളുടെ സുഗമമായ ലഭ്യതയും ഫിസോയുടെ പ്രസ്ഥാനത്തിന് കരുത്തേകി.

സ്വാതന്ത്ര്യം എന്ന പരമമായ ലക്ഷ്യത്തിൽ നിന്ന്, 'പങ്കാളിത്ത പരമാധികാരം' എന്ന നിലപാടിലേക്ക് എൻ എസ് സി എൻ (ഐ എം) ഇപ്പോൾ മാറിയിട്ടുണ്ടെങ്കിലും നാഗാലാന്‍റിന്, ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാളും കൂടുതൽ അധികാരങ്ങൾ അനുവദിക്കണം എന്ന ആവശ്യം തുടരുമ്പോൾ, ചർച്ചകളുടെ ഭാവി തൃശങ്കുവിൽത്തന്നെയാണ്.

നൂറുകണക്കിന് എൻ എസ് സി എൻ (ഐ എം) പോരാളികൾ നാഗാലാന്‍റിലെ ഒളിത്താവളങ്ങളിൽ നിന്ന് സായുധരായി അയൽരാജ്യമായ മ്യാൻമറിലേക്കു നീങ്ങുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സ്വാഭാവികമായും മ്യാൻമറിൽ നിന്ന് ചൈനയിലേക്കുള്ള നീക്കത്തിനും സാദ്ധ്യതയുണ്ട്. അത് ചൈനക്ക് പ്രയോജനം ചെയ്യുമെന്നും സുവ്യക്തം.

സമാധാനശ്രമങ്ങൾ സ്ഥായിയായ തീരുമാനങ്ങളിലെത്താതെ ആശങ്കയോടെ തുടരുന്നിടത്തോളം കാലം, ഭിന്നതകളും സംഘർഷങ്ങളും കലാപങ്ങളും വലിയ ഭീഷണിയായിത്തന്നെ നിലകൊള്ളും. ഒത്തുതീർപ്പാക്കാതെ, പരിഹരിക്കപ്പെടാതെ, നാഗാപ്രശ്നം നീണ്ടുപോയാൽ, അതവസാനിക്കുക, കൂടുതൽ കലാപങ്ങളിലും ആക്രമണ പ്രത്യക്രമണങ്ങളിലുമാണ്. കേന്ദ്രസർക്കാരിനോ നാഗർക്കോ അത് ഒരു ഗുണവും ചെയ്യില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം.

എൻ എസ് സി എൻ (ഐ എം) നെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമാധാന ഉടമ്പടി അർത്ഥശൂന്യം മാത്രമാണ്. പ്രത്യേകിച്ചും എൻ എസ് സി എൻ (ഐ എം), നാഗാപ്രസ്ഥാനങ്ങളുടെ പ്രധാന ആശ്രയമാണെന്നിരിക്കെ. എസ് എസ് ഖാപ്ളങ്ങ് തുടക്കം കുറിച്ച എൻ എസ് സി എൻ (കെ) എന്ന സുശക്തമായ നാഗാഘടകം സമാധനക്കരാറൊന്നും വക വെയ്ക്കാതെ മ്യാൻമറിനുള്ളിൽ പരിശീലന ക്യാമ്പുകൾ നടത്തുന്നുണ്ട് എന്നത് മറ്റൊരു സത്യം. എൻ എസ് സി എൻ (ഐ എം)- എൻ എസ് സി എൻ (കെ) കൈകോർക്കൽ സാദ്ധ്യത തള്ളിക്കളയാനാവില്ല. ആ കൂടിച്ചേരൽ, അതീവ അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്യും.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് വെസ്റ്റേൺ സൌത്ത് ഈസ്റ്റ് ഏഷ്യ(യു എൻ എൽ എഫ് ഡബ്ള്യു എസ് ഇ എ) എന്ന ഒറ്റ പ്രസ്ഥാനത്തിനു കീഴിലാണ് കലാപ സംഘങ്ങളിൽ വലിയൊരു വിഭാഗവും. 2015ൽ രൂപീകൃതമായ യു എൻ എൽ എഫ് ഡബ്ള്യു എസ് ഇ എയ്ക്ക് കീഴിൽ ആയിരക്കണക്കിന് സായുധപോരാളികളുണ്ട്. 60000 ച.കിലോമീറ്ററിൽ 50 കിലോമീറ്റർ വീതിയിൽ 1300 കിലോമീറ്റർ ദൈർഘ്യത്തിൽ കിഴക്ക് അരുണാചൽ പ്രദേശിൽ നിന്നു തുടങ്ങി തെക്ക് മണിപ്പൂർ വരെ വ്യാപിച്ചു കിടക്കുന്ന കലാപകാരികളാണ് സംഘടനയുടെ ബലം.

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, സമാധാന ചർച്ചകൾക്കായി ഒക്ടോബർ 31 എന്ന അന്ത്യശാസനസമയം ദീർഘിപ്പിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം.

Intro:Body:

നാഗാ സമാധാനക്കരാർ - ചർച്ചകൾക്ക് മേൽ കരിനിഴൽ വീഴുമ്പോൾ

സഞ്ജിബ് കുമാർ ബറുവ

കഴിഞ്ഞ ഇരുപത്തിരണ്ട് വർഷക്കാലമായി കേന്ദ്രസർക്കാരും വിശാല നാഗാലാൻറിനു വേണ്ടി സായുധ കലാപം നടത്തിവന്ന തു മുയ് വയുടെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലിസ്ററ് കൌൺസിൽ ഓഫ് നാഗാലിമും (എൻ എസ് സി എൻ- ഐ എം) തമ്മിൽ നടന്നു വരുന്ന ചിരകാലവിളംബിയായ കൂടിയാലോചനകൾക്കും സന്ധിസംഭാഷണങ്ങൾക്കും തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് ഒക്ടോബർ 31 എന്ന അന്ത്യശാസനസമയം നീട്ടി നൽകാനാവില്ലെന്ന കടുംപിടുത്തത്തിലൂടെ സംഭവിക്കാൻ പോകുന്നത്.

പ്രത്യേക പദവി റദ്ദാക്കപ്പെട്ട, പ്രത്യേക പതാകയും ഭരണഘടനയും റദ്ദാക്കപ്പെട്ട, ജമ്മു കശ്മീരിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം സന്ദർശനം നടത്തുമ്പോൾ, നാഗാ ഗോത്രവർഗ്ഗങ്ങൾക്കായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കുന്നത് തികച്ചും ആത്മഹത്യാപരം തന്നെയാണ്.

ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ, അതിൽ ഒളിഞ്ഞിരിക്കുന്ന ആസന്നമായ അപകടവും കാണാതിരിക്കാനാവില്ല. 1975ലെ ഷില്ലോങ്ങ് കരാർ, പുതിയൊരു വിമത സംഘടനയായ എൻ എസ് സി എന്നിന് ജന്മം നൽകിയ പോലെ. ഒത്തുതീർപ്പുകളെ നഖശിഖാന്തം എതിർത്തുകൊണ്ട് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന  സായുധ കലാപ സേനയായ നാഗാ കലാപകാരികളുടെ ഇടയിൽ, കലാപത്തിൻറെ അതിഭീകരമായ മറ്റൊരദ്ധ്യായത്തിന് തുടക്കം കുറിക്കപ്പെട്ടു.

സമാധാനക്കരാറിനെ എതിർത്ത വിമതസംഘം, ഒക്ടേബർ 31 എന്ന, അന്ത്യശാസനം അവസാനിക്കുന്ന തിയതിയോടെ, മുയ് വയെ ഒഴിവാക്കി, എന്നാൽ നാഗാനാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളും (എൻ എൻ പി ജി) അതിൽ ചേരാനായി മുയ് വയെ എതിർത്തു മാറിയ എൻ എസ് സി എൻ ഐ എമ്മിലെ ഒരു കൂട്ടം മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന സംഘവുമായി കേന്ദ്രസർക്കാർ കരാറൊപ്പിടാനുള്ള സാദ്ധ്യത ഏറെയാണ്.

എൻ എസ് സി എന്നിൽ നിന്നു വേർപെട്ടു വന്ന വിമതർ ഉൾപ്പെടുന്ന നിരവധി നാഗാ സംഘടനകൾ ചേർന്നതാണ് എൻ എൻ പി ജി. പ്രത്യേക പതാകയോ ഭരണഘടനയോ വേണമെന്ന ആവശ്യത്തിൽ നിന്ന് അണുവിട പുറകോട്ടില്ലെന്ന, മുയ് വയുടേയും അനുയായികളുടേയും ആവശ്യം അനുവദിച്ചില്ലെങ്കിലും കേന്ദ്രസർക്കാരുമായി കരാറിൽ ഒപ്പുവെക്കൈാൻ തയ്യാറാണെന്ന് എൻ എൻ പി ജി സംഘങ്ങൾ അറിയിച്ചുകഴിഞ്ഞു.

പതിറ്റാണ്ടുകൾ നീണ്ട കലഹങ്ങൾക്ക് അന്ത്യം കുറിക്കണമെന്ന എൻ എൻ പി ജി യുടെ സന്നദ്ധതയ്ക്കു പിന്നിൽ, കേന്ദ്രസർക്കാരിൻറെ ദൃഢതയ്ക്കു മുന്നിൽ സായുധ കലാപം നടത്തി പിടിച്ചു നിൽക്കാനാവില്ലെന്ന പ്രായോഗിക യാഥാർത്ഥ്യം തിരിച്ചറിഞ്ഞു എന്നതിൻറെ പ്രതിഫലനമാണെന്ന് വ്യക്തം.

ഫലത്തിൽ, സമാധാനക്കരാർ ഒപ്പുവെക്കുന്നത്, സന്ധിസംഭാഷണങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് ഒപ്പുവെച്ച, നാഗാ കലാപത്തിൻറെ പരമപ്രധാനിയായ വ്യക്തിയെ ഒഴിവാക്കിക്കൊണ്ടാവും എന്നതാണ്.

കൂടിയാലോചനകളിൽ ശാഠ്യം പിടിച്ച് മർക്കടമുഷ്ടി കാണിക്കുന്ന ഇരുവിഭാഗങ്ങളും വാസ്തവത്തിൽ, കഴിഞ്ഞ 22 വർഷങ്ങൾ നീണ്ട, നിരന്തര ശ്രമങ്ങളാൽ ആർജ്ജിച്ചെടുത്ത സമാധാന പുരോഗതിക്കാണ് തടയിടുന്നത്.

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള അഭിവാഞ്ഛ നാഗർക്കിടയിൽ മുള പൊട്ടുന്നത് 1917 ലാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ഫ്രാൻസിനെ സഹായിക്കാനായി ബ്രിട്ടീഷുകാർ നാഗാ ഗോത്രവർഗ്ഗങ്ങളിലെ ഊർജസ്വലരായ ആയിരക്കണക്കിനു ചെറുപ്പക്കാരെ കൊണ്ടു പോയതു മുതൽ. കിടങ്ങുകൾ കുഴിക്കുന്നതിന് പുറമെ, വീടുകളും പട്ടാളക്യാമ്പുകളും മറ്റു നിർമ്മിതികളുമൊക്കെ പണിയാൻ ഈ യുവാക്കളെ അന്നുപയോഗിച്ചു.

അതുവരെ പരിമിതമായ ലോകത്തു കഴിഞ്ഞുകൂടിയിരുന്ന നാഗർ പുറംലോകം കാണുന്നത് അന്നാണ്. അന്നത്തെ നാഗാലാൻറ്, അരുണാതൽപ്രദേശ്, അസം ഗോത്രവർഗ്ഗങ്ങൾക്കിടയിൽ അന്തർഭവിച്ചിരുന്ന സമാനതകളെക്കുറിച്ചുള്ള തിരിച്ചറിവുകൾക്ക് ശക്തി കൂടുന്നതും അവിടെ വെച്ചാണ്.

വിദേശത്തു നിന്ന് ഐക്യത്തിൻറെ സമഭാവന ഉൾക്കൊണ്ടുകൊണ്ട് നാട്ടിൽ മടങ്ങിയെത്തിയ ഈ ചെറുപ്പക്കാർ,1918ൽ നാഗാ ക്ളബ്ബിന് രൂപം നൽകി. 1929 ൽ അവർ സൈമൺ കമ്മീഷന് മുന്നിൽ നിവേദനവും നൽകി - ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതോടെ സ്വയംഭരണാധികാരം വേണമെന്നുറച്ച്.

സാ ഫിസോ എന്ന നാഗാഗോത്രവംശജനായിരുന്നു സ്യാതന്ത്ര്യവും പരമാധികാരവും മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജപ്പാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആയുധങ്ങളുടെ സുഗമമായ ലഭ്യതയും ഫിസോയുടെ പ്രസ്ഥാനത്തിന് കരുത്തേകി.

സ്വാതന്ത്ര്യം എന്ന പരമമായ ലക്ഷ്യത്തിൽ നിന്ന്, 'പങ്കാളിത്ത പരമാധികാരം' എന്ന നിലപാടിലേക്ക് എൻ എസ് സി എൻ (ഐ എം) ഇപ്പോൾ മാറിയിട്ടുണ്ടെങ്കിലും നാഗാലാൻറിന്, ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാളും കൂടുതൽ അധികാരങ്ങൾ അനുവദിക്കണം എന്ന ആവശ്യം തുടരുമ്പോൾ, ചർച്ചകളുടെ ഭാവി തൃശങ്കുവിൽത്തന്നെയാണ്.

നൂറുകണക്കിന് എൻ എസ് സി എൻ (ഐ എം) പോരാളികൾ നാഗാലാൻറിലെ ഒളിത്താവലങ്ങളിൽ നിന്ന് സായുധരായി അയൽരാജ്യമായ മ്യാൻമറിലേക്കു നീങ്ങുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സ്വാഭാവികമായും മ്യാൻമറിൽ നിന്ന് ചൈനയിലേക്കുള്ള നീക്കത്തിനും സാദ്ധ്യതയുണ്ട്. അത് ചൈനക്ക് പ്രയോജനം ചെയ്യുമെന്നും സുവ്യക്തം.

സമാധാനശ്രമങ്ങൾ സ്ഥായിയായ തീരുമാനങ്ങളിലെത്താതെ ആശങ്കയോടെ തുടരുന്നിടത്തോളം കാലം, ഭിന്നതകളും സംഘർഷങ്ങളും കലാപങ്ങളും വലിയ ഭീഷണിയായിത്തന്നെ നിലകൊള്ളും. ഒത്തുതീർപ്പാക്കാതെ, പരിഹരിക്കപ്പെടാതെ, നാഗാപ്രശ്നം നീണ്ടുപോയാൽ, അതവസാനിക്കുക, കൂടുതൽ കലാപങ്ങളിലും ആക്രമണ പ്രത്യക്രമണങ്ങളിലുമാണ്. കേന്ദ്രസർക്കാരിനോ നാഗർക്കോ അത് ഒരു ഗുണവും ചെയ്യില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം.

 എൻ എസ് സി എൻ (ഐ എം) നെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമാധാന ഉടമ്പടി അർത്ഥശൂന്യം മാത്രമാണ്. പ്രത്യേകിച്ചും എൻ എസ് സി എൻ (ഐ എം), നാഗാപ്രസ്ഥാനങ്ങളഉടെ പ്രധാന ആശ്രയമാണെന്നിരിക്കെ. എസ് എസ് ഖാപ്ളങ്ങ് തുടക്കം കുറിച്ച എൻ എസ് സി എൻ (കെ) എന്ന സുശക്തമായ നാഗാഘടകം സമാധനക്കരാറൊന്നും വക വെയ്ക്കാതെ മ്യാൻമറിനുള്ളിൽ പരിശീലന ക്യാമ്പുകൾ നടത്തുന്നുണ്ട് എന്നത് മറ്റൊരു സത്യം. എൻ എസ് സി എൻ (ഐ എം)- എൻ എസ് സി എൻ (കെ) കൈകോർക്കൽ സാദ്ധ്യത തള്ളിക്കളയാനാവില്ല. ആ കൂടിച്ചേരൽ, അതീവ അപകടാവസ്ഥയിലേക്ക് കാര്യങ്ങള കൊണ്ടെത്തിക്കുകയും ചെയ്യും.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് വെസ്റ്റേൺ സൌത്ത് ഈസ്റ്റ് ഏഷ്യ(യു എൻ എൽ എഫ് ഡബ്ള്യു എസ് ഇ എ) എന്ന ഒറ്റ പ്രസ്ഥാനത്തിനു കീഴിലാണ് കലാപ സംഘങ്ങളിൽ വലിയൊരു വിഭാഗവും. 2015ൽ രൂപീകൃതമായ യു എൻ എൽ എഫ് ഡബ്ള്യു എസ് ഇ എയ്ക്ക് കീഴിൽ ആയിരക്കണക്കിന് സായുധപോരാളികളുണ്ട്. 60000 ച.കിലോമീറ്ററിൽ 50 കിലോമീറ്റർ വീതിയിൽ 1300 കിലോമീറ്റർ ദൈർഘ്യത്തിൽ കിഴക്ക് അരുണാചൽ പ്രദേശിൽ നിന്നു തുടങ്ങി തെക്ക് മണിപ്പൂർ വരെ വ്യാപിച്ചു കിടക്കുന്ന  കലാപകാരികളാണ് സംഘടനയുടെ ബലം.

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, ഒക്ടോബർ 31 എന്ന അന്ത്യശാസനസമയം ദീർഘിപ്പിക്കുന്നതാണ് എന്തുകൊണ്ടും ഉചിതം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.