കൊൽക്കത്ത: സാമൂഹ്യ അകലം പാലിക്കുന്നതിനും മതപരമായ സമ്മേളനങ്ങൾ തടയുന്നതിലും മമത ബാനർജിയുടെ ടിഎംസി സർക്കാർ പരാജയപ്പെട്ടെന്ന് ഗവർണർ ജഗദീപ് ധൻഖർ. കൊവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ നിയമങ്ങൾ കർശനമായി പാലികേണ്ടതുണ്ട്. പൊലീസും ഭരണകൂടവും ഇതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ അധികാരമേറ്റതുമുതൽ നിരവധി വിഷയങ്ങളിൽ ധൻഖർ സംസ്ഥാന സർക്കാരുമായി എതിർപ്പിലായിരുന്നു.