ഭോപ്പാൽ: സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ വ്യാജ നോട്ട് സംഘത്തിൽ നിന്നും 3.50 ലക്ഷം രൂപ വിലമതിക്കുന്ന നോട്ട് പിടിച്ചെടുത്തു. ഉജ്ജൈനിലെ നാനഖേഡ പ്രദേശത്ത് നിന്നാണ് മൂന്ന് പേരില്‍ നിന്ന് വ്യാജ നോട്ട് പിടിച്ചെടുത്തത്. രവി മാൽവിയ, ഷകിൽ അലി, ആദിൽ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.ടി.എഫ് സംഘം നാനഖെഡ ബസ് സ്റ്റാൻഡ് ഏരിയയിൽ നടത്തിയ റെയ്ഡിൽ വ്യാജ നോട്ടുകളുമായി രവി മാൽവിയ പിടിയിലാവുകയായിരുന്നു. റിയൽ എസ്റ്റേറ്റ് കരാറുകാരനായിരുന്ന ഷക്കീൽ കുറച്ചുകാലമായി വ്യാജ നോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. തൊഴിലാളികൾക്ക് വേതനം കൊടുക്കാൻ ഷക്കീൽ വ്യാജ നോട്ടുകൾ ഉപയോഗിച്ചു. ഷക്കിലിന്‍റെ സുഹൃത്തായ ആദിൽ മുഹമ്മദ് ആളുകൾക്കിടയിൽ വ്യാജ നോട്ട് പ്രചരിപ്പിച്ചു.
വ്യാജ നോട്ട് സംഘത്തില്‍ നിന്ന് 3.50 ലക്ഷം പിടിച്ചെടുത്തു - ഉജ്ജൈൻ
ഉജ്ജൈനിലെ നാനഖേഡ പ്രദേശത്ത് നിന്നും മൂന്ന് പേരുടെ കൈവശം നിന്നാണ് വ്യാജ നോട്ട് പിടിച്ചെടുത്തത്. രവി മാൽവിയ, ഷകിൽ അലി, ആദിൽ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു.