തേനി: തമിഴ്‌നാട്ടിലെ തേനിയില്‍ അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ അധ്യാപകനായ വിഘ്‌നേശ്വരന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തലയും കാലും കൈയ്യുമില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത മദ്യപാനവും കഞ്ചാവിന്‍റെ ഉപയോഗവും കാരണം വിഘ്‌നേശ്വരനുമായി വീട്ടുകാര്‍ നിരന്തരം സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ ദിവസവും വീട്ടുകാരും വിഘ്നേശ്വരനും തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെ സഹോദരന്‍ ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിമുറിച്ച് പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിഘ്‌നേശ്വരന്‍റെ അമ്മ സെല്‍വി ( 55) ഇളയ സഹോദരന്‍ ജയഭാരത് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കമ്പത്തെ ഒരു കിണറില്‍ നിന്നാണ് കൊല്ലപ്പെട്ടയാളുടെ തല കിട്ടിയത്. കനാലില്‍ നിന്നാണ് ഉടല്‍ ഭാഗം കിട്ടിയത്. മറ്റ് ശരീര ഭാഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.
യുവാവിനെ കൊന്ന് തലയും കൈ കാലുകളും മുറിച്ചുമാറ്റി; അമ്മയും സഹോദരനും അറസ്റ്റില്‍ - ക്രൈം
കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്‍റെ തലയും കൈ കാലുകളും മുറിച്ചുമാറ്റി പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിഘ്‌നേശ്വരന്‍ അമ്മ സെല്‍വി ( 55) ഇളയ സഹോദരന്‍ ജയഭാരത് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു