ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. ഒരാഴ്‌ചക്കാലം നീണ്ട് നിൽക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് മാർച്ച് ഒന്നിനാണ് അവസാനിക്കുക. ഒറീസയിൽ നടക്കുന്ന ചടങ്ങിൽ വൈകുന്നേരം ഏഴ് മണിയോടുകൂടിയാകും നരേന്ദ്ര മോദി വേദിയെ അഭിസംബോധന ചെയ്യുക. കേന്ദ്ര സർക്കാരും ഒറീസ സർക്കാരും സംയുക്തമായാണ് ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ സർവകലാശാലാ തലത്തിൽ നടക്കുന്ന ഏറ്റവും വലിയ ഗെയിംസിൽ 50ഓളം സർവകലാശാലകളിൽ നിന്നായി 3,500 ഓളം അത്‌ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. 17 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും - പ്രധാനമന്ത്രി
ഇന്ത്യയിലെ സർവകലാശാലാ തലത്തിൽ നടക്കുന്ന ഏറ്റവും വലിയ ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ അമ്പതോളം സർവകലാശാലകളിൽ നിന്നായി 3,500ഓളം അത്‌ലറ്റുകൾ പങ്കെടുക്കും