ETV Bharat / bharat

മദ്യക്കടത്ത് കേസ്‌; പ്രതിയുടെ വീട്ടില്‍ നിന്നും 97 ലക്ഷം രൂപയും തോക്കുകളും പിടിച്ചെടുത്തു

സംഭവത്തില്‍ പൊലീസിനും എക്‌സൈസിനും വീഴ്‌ച സംഭവിച്ചെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്‌.

missing liquor case  Cops seize Rs 97 laks  മദ്യ കടത്ത് കേസ്  പ്രതിയുടെ വീട്ടില്‍ നിന്നും 97 ലക്ഷം രൂപയും തോക്കുകളും പിടിച്ചെടുത്തു  Missing liquor case: Cops seize Rs 97 laks cash, pistol, SUV in raid
മദ്യക്കടത്ത് കേസ്‌; പ്രതിയുടെ വീട്ടില്‍ നിന്നും 97 ലക്ഷം രൂപയും തോക്കുകളും പിടിച്ചെടുത്തു
author img

By

Published : May 10, 2020, 8:37 AM IST

ചണ്ഡീഗഡ്‌: സോനിപറ്റിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം കടത്തിയ കേസിലെ പ്രതി ഭുപീന്ദ്രർ സിങിന്‍റെ വീട്ടില്‍ നിന്നും 97 ലക്ഷം രൂപയും രണ്ട് തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഹരിയാന പൊലീസ്‌ പിടിച്ചെടുത്തു. കഴിഞ്ഞയാഴ്‌ചയാണ് സോനിപറ്റിലെ രണ്ട് ഗോഡൗണുകളിലായി സൂക്ഷിച്ചിരുന്ന 5,500 പെട്ടി മദ്യം കടത്തിയത്.

അതേസമയം മദ്യം സൂക്ഷിച്ചിരുന്ന ഗോഡൗണുകള്‍ ഭുപീന്ദ്രര്‍ സിങിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണെന്ന് കണ്ടെതിയതോടെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ മദ്യം സൂക്ഷിക്കാന്‍ പൊലീസിനും എക്‌സൈസിനും ആരാണ് അനുമതി നല്‍കിയതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ചോദിച്ചു. സംഭവത്തില്‍ പൊലീസിനും എക്‌സൈസ് വകുപ്പിനും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും കേസ്‌ എസ്ഐടിക്ക് കൈമാറുന്നതായും മന്ത്രി ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് പ്രതിയുടെ വീട് റെയ്‌ഡ് ചെയ്യുന്നത്. നിരവധി കള്ളക്കടത്ത് കേസുകളില്‍ പ്രതിയാണ് ഭുപീന്ദ്രര്‍ സിങഅ‌. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.