ശ്രീനഗര്‍: ജമ്മുവില്‍ ട്രക്കിങിന് പോയ യുവാക്കളെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍. ശ്രീനഗര്‍ സ്വദേശി ഹിലാൽ അഹ്മദ് എന്ന യുവാവിന്‍റെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. അഹമ്മദും സുഹൃത്തുക്കളും ജൂൺ 14ന് ഹർമുഖ് പർവതത്തിന്‍റെ താഴ്‌വരയിലുള്ള ഗംഗബാൽ പർവത തടാകത്തിൽ ട്രക്കിങ്ങിനു പോയിരുന്നു. തുടർന്ന് വടക്കൻ കശ്മീർ ഗന്ദർബാൽ ജില്ലയിലെ വംഗാട്ട് പ്രദേശത്തുവച്ച് ഇവരെ കാണാതാവുകയായിരുന്നു.
പരാതിയിൽ അന്വേഷണം നടക്കവെ ശ്രീനഗർ നഗരത്തിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളോടൊപ്പം ഇവരെ വെടിവച്ചുകൊന്നുവെന്ന വാർത്ത വന്നിരുന്നു. എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളിൽ ഹിലാൽ അഹ്മദ് ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ വീണ്ടും പൊലീസിൽ പരാതി നൽകിയത്.