ബെംഗളൂരു: കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ നഗരത്തിലെ ഓരോ മേഖലയുടെയും മേല്‍നോട്ടത്തിനായി മന്ത്രിമാരെ ചുമതലപ്പെടുത്താൻ കർണാടക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ കുറിച്ച് മന്ത്രിസഭ ചർച്ച നടത്തിയെന്നും ബെംഗളൂരുവിലെ ഓരോ മേഖലയ്ക്കും ഒരു മന്ത്രിയെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തീരുമാനിച്ചതായും അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും നിയമ-പാർലമെന്‍ററി കാര്യ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു.
ബ്രഹത്ത് ബെംഗളൂരു മഹാനഗര പാലികക്ക് കീഴിൽ എട്ട് അഡ്മിനിസ്ട്രേറ്റീവ് സോണുകളാണുള്ളത്. ബുധനാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം 28877 കൊവിഡ് -19 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 12,509 അണുബാധകൾ ബെംഗളൂരു നഗരത്തിലാണ്. ബുധനാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 2,062 കേസുകളിൽ 1148 എണ്ണം തലസ്ഥാന നഗരത്തിൽ നിന്നാണ്.
കേസുകളുടെ എണ്ണത്തിലെ വർധനയും വ്യാപനം നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികളും മന്ത്രിസഭ ചർച്ച ചെയ്തു. താലൂക്ക്, ജില്ലാതല കൊവിഡ് ആശുപത്രികൾ, ഉയർന്ന ഫ്ലോ ഓക്സിജൻ ഉപകരണങ്ങൾ, പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, കിടക്കകൾ വർധിപ്പിക്കല്‍ എന്നിവ എത്രയും വേഗം ചെയ്യാനും യോഗം തീരുമാനിച്ചു. ലോക്ക ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്നും മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു.