ETV Bharat / bharat

വീട്ടുവാടക 15 ലക്ഷം; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി - വീട്ടുവാടക 15 ലക്ഷം: ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി

അംബാസഡറായ രേണു പാലിനെ തിരിച്ചുവിളിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് വിദേശ കാര്യ മന്ത്രാലയം

Renu Pall  Ministry of External Affairs  Vienna  India in Austria  Indian Ambassador  Embassy  Smita Sharma  വീട്ടുവാടക 15 ലക്ഷം: ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി  MEA Says Ambassador To Austria Transferred Not Recalled  ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി  രേണു പാല്‍  വീട്ടുവാടക 15 ലക്ഷം: ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി  സാമ്പത്തിക ക്രമക്കേട്
വീട്ടുവാടക 15 ലക്ഷം: ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ സ്ഥലം മാറ്റി
author img

By

Published : Dec 31, 2019, 9:45 AM IST

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറായ രേണു പാലിനെ സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രേണു പാലിനെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.ഔദ്യോഗിക തലത്തിലെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് രേണു പാല്‍ ക്രമവിരുദ്ധമായി ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രേണുപാലിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തിവരികയായിരുന്നു. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ താമസിക്കുന്ന രേണു പാൽ വീടിനു പ്രതിമാസ വാടകയായി 15 ലക്ഷം രൂപ എഴുതിയെടുത്തിരുന്നു. ഇതില്‍ കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. അംബാസഡര്‍ പദവിയില്‍ അടുത്ത മാസം കാലാവധി തീരാനിരിക്കെയാണ് രേണു പാലിനെ ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സെപ്തംബറില്‍ തന്നെ അന്വേഷണ സംഘം വിയന്നയിലെത്തിയിരുന്നു.

Intro:Body:

RENU PALL

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.