ലക്‌നൗ: ഉത്തർപ്രദേശിൽ നഴ്‌സിങ്ങ് ഹോമിലെ ഡോക്‌ടർ ദമ്പതിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടുത്തെ ഇരുപതോളം ജീവനക്കാരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. മഥുരയിലെ കോസികലൻ പ്രദേശത്തുള്ള സ്വകാര്യ നഴ്‌സിങ്ങ് ഹോമിലെ രണ്ട് ഡോക്‌ടർമാരുടെ പരിശോധനാഫലം കഴിഞ്ഞ ശനിയാഴ്‌ചയാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. തുടർന്ന്, ഇവിടുത്തെ ജീവനക്കാരെ കൃഷ്‌ണ കുതിർ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കൂടാത, കോസികലനിലെ ആര്യ നഗർ മേഖലയിലെ നഴ്‌സിങ്ങ് ഹോം അടച്ചുപൂട്ടുകയും ചെയ്‌തു. ഇവിടുത്തെ ആരോഗ്യപ്രവർത്തകരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ഡോക്‌ടർ ദമ്പതിമാർക്ക് കൊവിഡ്; യുപി നഴ്‌സിങ്ങ് ഹോമിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി
മഥുരയിലെ കോസികലൻ പ്രദേശത്തുള്ള സ്വകാര്യ നഴ്‌സിങ്ങ് ഹോമിലെ രണ്ട് ഡോക്‌ടർമാർക്ക് വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ഇവിടുത്തെ ഇരുപതോളം ജീവനക്കാരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി.