ETV Bharat / bharat

മഥുര ബാങ്ക് കവർച്ച ; ഒരു മോഷ്ടാവ് കൂടി പിടിയിൽ

ചൊവ്വാഴ്ച നടന്ന മഥുര ബാങ്ക് കവർച്ച കേസിൽ ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Mathura bank robbery  bank robbery  Mathura news  Gramin Bank of Aryavart  Gramin Bank robbery  മഥുര ബാങ്ക് കവർച്ച  മോഷ്ടാവ്  പർവീന്ദർ ഗൌതം  മഥുര ബാങ്ക് കവർച്ച കേസ്
മഥുര ബാങ്ക് കവർച്ച കേസ്; ഒരു മോഷ്ടാവ് കൂടി പിടിയിൽ
author img

By

Published : May 16, 2020, 7:45 AM IST

ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പർവീന്ദർ ഗൌതം എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും മോഷ്ടിച്ചതെന്ന് കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്.

ഗോകുൽ ബാരേജിന് സമീപം പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തിൽ പൊലീസ് വെടിയുതിർത്തു. പ്രതിയുടെ കാലിൽ പരിക്കേറ്റിട്ടുണ്ട്. ബാങ്ക് കവർച്ചയുമായി നേരിട്ട് ബന്ധമുള്ള ഇയാളിൽ നിന്നും 21,07,127 രൂപ, ഒരു ബൈക്ക്, തോക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.

ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പർവീന്ദർ ഗൌതം. നേരത്തേ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. 17,10,000 രൂപയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ഗ്രാമീണ ബാങ്കിന്റെ മഥുരയിലെ ദാമോദർപുര ശാഖയിൽ കവർച്ച നടന്നത്. മാരാകായുധങ്ങളുമായി എത്തിയ സംഘം പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് 21,07,127 രൂപയുമായി കടന്നു. ഇതിൽ 19,61,500 രൂപ പൊലീസ് പ്രതികളിൽ നിന്നും കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.