മാൽക്കംഗിരി: പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) വാരം ഇന്ന് മുതൽ ആചരിക്കുമെന്ന് മാവോയിസ്റ്റുകൾ പ്രഖ്യാപിച്ചതിനാൽ ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയിൽ സുരക്ഷ ക്രമീകരണങ്ങൾ കർശനമാക്കി. നിരോധിക്കപ്പെട്ട മാവോയിസ്‌റ്റ് സംഘടനയുടെ സായുധ വിഭാഗത്തിന്‍റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികള്‍ ഡിസംബർ എട്ട് വരെ തുടരും.
പരിപാടികളുടെ ഭാഗമായി മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണിത്.