ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. അദ്ദേഹം കൊവിഡ് ബാധിതനല്ലെന്ന് പരിശോധനാഫലത്തിൽ തെളിഞ്ഞതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 87 കാരനായ മന്‍മോഹന്‍സിംഗിനെ നെഞ്ച് വേദനയേയും പനിയേയും തുടർന്ന് ഞായറാഴ്ചയാണ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ഇദ്ദേഹത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് കൊവിഡ് പരിശോധന നടത്തിയത്. പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മൻമോഹൻ സിംഗിനെ ഉടൻ ഡിസ്‌ചാര്‍ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മൻമോഹൻ സിംഗിന്റെ ആരോഗ്യ നിലയിൽ പുരോഗതി - മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
കൊവിഡ് പരിശോധനാഫലം നെഗറ്റീവ്