ബെംഗളൂരു: മംഗലാപുരം യൂത്ത് കോൺഗ്രസ് സൗത്ത് ബ്ലോക്കിന്‍റെ ജനറൽ സെക്രട്ടറിയായി ട്രാൻസ് വുമൺ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ട്രാൻസ് വുമൺ എത്തുന്നത്. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള സഞ്ജന ചലാവടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരിയിൽ ഓൺലൈൻ തെരഞ്ഞെടുപ്പിലാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ട്രാൻസ് വുമണായ സഞ്ജന ചലാവടി തെരഞ്ഞെടുക്കപ്പെട്ടത്. സഞ്ജന ചലാവടി ഒരു ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സഞ്ജന ഇടിവി ഭാരതിനോട് പറഞ്ഞു. ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പാടുപെടുന്ന ട്രാൻസ്‌ജെൻഡർമാരെ താൻ സഹായിക്കുമെന്നും സഞ്ജന കൂട്ടിച്ചേർത്തു.