ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഈതാ സ്വദേശി അമർ പാലാണ് കഴിഞ്ഞ സെപ്റ്റംബർ 23ന് വാട്‌സാപ്പിലൂടെ യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേസം അയച്ചത്. പോലീസ് എമർജൻസി വാട്‌സ്ആപ്പ് നമ്പർ 112 ൽ ആണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. ബി.എസ്.പി നേതാവ് മുക്താർ അൻസാരിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം കൊല്ലുമെന്നുമായിരുന്നു സന്ദേശം. ബി.ജെ.പി നേതാവായിരുന്ന കൃഷ്‌ണാനന്ത് റായിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ മുക്താർ അൻസാരി 2006 മുതൽ ജയിലിലാണ്.
യോഗി ആദിത്യനാഥിന് വധഭീഷണി; ഒരാൾ അറസ്റ്റിൽ - Krishnanand Rai
ബി.എസ്.പി നേതാവ് മുക്താർ അൻസാരിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിയെ കൊല്ലുമെന്നുമായിരുന്നു സന്ദേശം