പട്‌ന: ബിഹാറിലെ മറാച്ചി ഗ്രാമത്തിൽ മകൻ അമ്മയ്ക്ക് നേരെ വെടിയുതിർത്തു. അംഗദ് കുമാർ എന്നാളാണ് വെടിയുതിർത്തതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പ്രതിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി അംഗദ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ കൈയ്യൽ നിന്നും സ്വദേശനിര്‍മിത തോക്ക് കണ്ടെടുത്തിട്ടുണ്ട്. പ്രതി തന്‍റെ വീടിന് പുറത്തിരുന്ന് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ അമ്മ ഭക്ഷണം കഴിക്കാൻ മകനെ വിളിച്ചു. എന്നാല്‍ അംഗദ് പോയില്ല. പിന്നെ അമ്മ മകൻ കളിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് എത്തി വീണ്ടും വിളിച്ചു. ഇതോടെ ദേഷ്യം വന്ന അംഗദ് കയ്യിലുണ്ടായിരുന്ന തോതക്കെടുത്ത് അമ്മയെ വെടിവെക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.