മുംബൈ: ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയതിന് അനുജനെ കൊന്ന ജ്യേഷ്ഠന്‍ അറസ്റ്റു ചെയ്തു.28 കാരനായ രാജേഷ് ലക്ഷ്മി താക്കൂർ ആണ് ഇളയ സഹോദരൻ ദുർഗേഷിനെ കൊലപ്പെടുത്തിയത്. പലതവണ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് ജേഷ്ഠനും ഭാര്യയും നല്‍കിയെങ്കിലും അതിനെ എതിര്‍ത്തതാണ്കൊലപാതകത്തില്‍ കലാശിച്ചത്.മഹാരാഷ്ട്രയിലെ കണ്ടിവാലിയിലാണ് സംഭവം.
പൂനെയിലെ ഒരു സ്വാകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ദുര്‍ഗേഷ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ദുര്‍ഗേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.