ETV Bharat / bharat

പ്രതിരോധ വകുപ്പിലെ മേക്ക് ഇൻ ഇന്ത്യ അവസരങ്ങൾക്കായി പോർട്ടൽ ആരംഭിച്ചു - ബിപിൻ റാവത്ത്

വീഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പോർട്ടൽ അനാച്ഛാദനം ചെയ്‌തത്.

Make In India  Defence  Rajnath Singh  India  ന്യൂഡൽഹി  ആത്മനിർഭരത സപ്ത  പ്രതിരോധ വകുപ്പ്  മെയ്ക്ക്‌ ഇൻ ഇന്ത്യ  ബിപിൻ റാവത്ത്  രാജ്‌നാഥ് സിങ്
പ്രതിരോധ വകുപ്പിലെ മെക്ക് ഇൻ ഇന്ത്യ അവസരങ്ങൾക്കായി പോർട്ടൽ ആരംഭിച്ചു
author img

By

Published : Aug 14, 2020, 8:25 PM IST

ന്യൂഡൽഹി: 'ആത്മനിർഭരത സപ്ത'യുടെ ഭാഗമായി പ്രതിരോധ വകുപ്പിലെ മേക്ക്‌ ഇൻ ഇന്ത്യ അവസരങ്ങൾക്കായി പോർട്ടൽ ആരംഭിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ പോർട്ടൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനാച്ഛാദനം ചെയ്‌തു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും ആത്മനിർഭരത സപ്തയുടെ അവസാന ദിനത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ഏഴു ദിവസങ്ങളിലായി നിരവധി സംഘടനകൾ വിവിധ തരത്തിലുള്ള ധാരണാപത്രങ്ങൾ ഒപ്പിട്ടു. രാജ്യത്തിന്‍റെ പുരോഗമനത്തിന് ഉതകുന്ന വിവിധ പരിപാടികൾ ആത്മനിർഭരത സപ്തയിൽ നടന്നിരുന്നു. ബിഹാറിലെ ഡിഫൻസ് പ്രൊഡക്ഷൻ യൂണിറ്റ് ഒരു തദ്ദേശീയ പോർട്ടൽ ആരംഭിച്ചതിനെ സിങ് പ്രശംസിച്ചു.

ഈ സവിശേഷ സംരംഭം പ്രതിരോധ വസ്‌തുക്കൾ, ഘടകങ്ങൾ, സ്പെയർ എന്നിവയുടെ നിർമ്മാണത്തിന് സഹായിക്കുന്നതാണ്. പ്രതിരോധ മേഖലയിലെ ഇന്ത്യൻ വ്യവസായങ്ങൾക്ക് ഈ വേദി സഹായകമാകുന്നതാണെന്നും സിങ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച പുറത്തുനിന്ന് വാങ്ങാൻ കഴിയാത്ത 101 ഇനങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.