മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 2,091 പുതിയ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,758 ആയി ഉയർന്നുവെന്ന് പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 97 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, മഹാരാഷ്‌ട്രയിലെ മൊത്തം മരണസംഖ്യ 1,792 ആണ്. പുതുതായി 1,168 പേർക്ക് കൂടി കൊവിഡ് ഭേദമായതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിവരുടെ ആകെ എണ്ണം 16,954 ആയിട്ടുണ്ട്. നിലവിൽ ഇവിടെ 36,004 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 6,535 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,45,380 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 60,490 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. അതേ സമയം, ഇന്ത്യയിൽ 4,167 പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 80,722 ആണ്.