മുംബൈ: മഹാരാഷ്ട്ര പൊലീസില്‍ 24 മണിക്കൂറിനിടെ 434 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്തതായി സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ സേനയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,801കടന്നു. 212 പേര്‍ സേനയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചു. 16,706 പേര്‍ രോഗമുക്തരായി.
3883 ആക്ടീവ് കേസുകളാണ് സേനയില്‍ ഉള്ളത്. സംസ്ഥാനത്ത് 3,02,135 ആക്ടീവ് കേസുകള്‍ ഉള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96,424 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1174 പേര്‍ രോഗം ബാധിച്ച് മരിച്ചു.