മുംബൈ: മഹാരാഷ്ട്രയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നതിനിടെ രോഗി മരിച്ചു. മലേഗാവ് ജനറൽ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി(45)ക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ശേഷം ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, രോഗിയുടെ മരണവാർത്ത അറിഞ്ഞതോടെ ബന്ധുക്കൾ ജനറൽ ആശുപത്രിയിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അടിച്ചുതകർത്തു. തുടർന്ന് പൊലീസെത്തി ആശുപത്രിയുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കൾ പിന്മാറിയത്. ശ്വാസകോശ സംബന്ധമായ അസുഖത്താൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഇയാളെ മലേഗാവ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐസൊലേഷനിലേക്ക് മാറ്റുന്നതിനിടെ രോഗി മരിച്ചു; ബന്ധുക്കൾ ആശുപത്രി തല്ലി തകർത്തു - corona patient died
കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, വാർഡിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗി മരിച്ചതോടെ ബന്ധുക്കൾ ജനറൽ ആശുപത്രിയിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അടിച്ചുതകർക്കുകയായിരുന്നു.