മുംബൈ: മഹാരാഷ്‌ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത് 2,259 കൊവിഡ് കേസുകൾ. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 120 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90787 ആയി. 44,849 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 42638 പേര്‍ രോഗമുക്തരായി. 3289 കൊവിഡ് മരണങ്ങളും സംഭവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗ വ്യാപനം വര്‍ധിക്കുകയാണ്. 1,871 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്‌തു. 853 പേര്‍ക്ക് രോഗം ഭേദമായി. സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയിലെ (എസ്ആര്‍പിഎഫ്) 82 പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.