ETV Bharat / bharat

സീറ്റിനെ ചൊല്ലി തര്‍ക്കം; ട്രെയിന്‍ യാത്രികനെ 12 പേര്‍ സംഘം കൊലപ്പെടുത്തി

പൂനെയില്‍ നിന്നും ദൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന സാഗര്‍ മാര്‍ഖണ്ഡാണ് കൊല്ലപ്പെട്ടത്

author img

By

Published : Feb 13, 2020, 10:37 PM IST

GRP  Government Railway Police  Man beaten to death  Mumbai-Latur-Bidar Express  സീറ്റിനെ ചൊല്ലി തര്‍ക്കം  ട്രെയിന്‍ യാത്രികനെ 12 പേര്‍ സംഘം കൊലപ്പെടുത്തി  ആള്‍ക്കൂട്ട ആക്രമണം
സീറ്റിനെ ചൊല്ലി തര്‍ക്കം: ട്രെയിന്‍ യാത്രികനെ 12 പേര്‍ സംഘം കൊലപ്പെടുത്തി

പൂനെ: ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 26 കാരനെ 12 പേര്‍ അടങ്ങുന്ന സംഘം മര്‍ദിച്ച് കൊന്നു. മുംബൈ ലാത്തൂര്‍ ബിദര്‍ എക്സ്പ്രസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. പൂനെയില്‍ നിന്നും ദൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന സാഗര്‍ മാര്‍ഖണ്ഡാണ് കൊല്ലപ്പെട്ടത്. ഭാര്യക്കും മാതാവിനും കുഞ്ഞിനുമൊപ്പം ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യവെയാണ് ആക്രണമണം നടന്നത്. കമ്പാര്‍ട്ട്മെന്‍റില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു.

ഇതിനിടെ സീറ്റില്‍ ഇരിക്കുന്ന സ്ത്രീയോട് തന്‍റെ ഭാര്യക്കും കുഞ്ഞിനും ഇരിക്കാന്‍ സൗകര്യമൊരുക്കാന്‍ നീങ്ങിയിരിക്കാന്‍ സാഗര്‍ ആവശ്യപ്പെട്ടു. ഇതോടെ സീറ്റിലിരുന്ന സ്ത്രീ അസഭ്യം പറയുകയായിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും സ്ത്രീകള്‍ അടങ്ങുന്ന സംഘം ആക്രമിക്കുകയുമായിരുന്നു. ഇരയുടെ കുടുംബം ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദന്‍ബാദില്‍ എത്തുന്നതുവരെയുള്ള ഒരു മണിക്കൂറിലേറെ നേരമാണ് ആക്രമണം നടന്നത്. ദന്‍ബാദില്‍ എത്തിയ അദ്ദേഹത്തെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കല്യാണില്‍ താമിസിക്കുന്ന കുടുംബം കുര്‍ദിവാടിയില്‍ മരണവീട്ടിലേക്ക് പോകവെയാണ് സംഭവം. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.