ഭോപ്പാല്‍: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നതിന് കുടുംബത്തെ മർദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ബിജെപി മന്ത്രി സുരേഷ് ധക്കാദ് രത്ഖേഡയുടെ ബന്ധുക്കൾ തങ്ങളെ മർദ്ദിച്ചുവെന്നാണ് ശിവപുരിയിലെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പരാതിക്കാരായ കുടുംബം ശിവപുരിയിലെ എസ്‌പി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും, ആക്രമിക്കപ്പെട്ട ആളുകള്‍ക്ക് മന്ത്രിയുടെ കുടുംബവുമായി നേരത്തെ പ്രശ്‌നമുണ്ടായിരുന്നുവെന്നും ശിവപുരി എഎസ്‌പി പ്രവീണ്‍ ഭുരിയ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്നും എസ്‌പി കൂട്ടിച്ചേർത്തു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബിജെപി ജയിച്ചിരുന്നു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.