ലഖ്‌നൗ: പാചകവാതക വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. രാജ്യത്തെ ദരിദ്രരോടുള്ള ക്രൂരതയാണ് പാചകവാതക വിലവര്‍ധനവെന്ന് മായാവതി പറഞ്ഞു. 144.5 രൂപയുടെ വര്‍ധനവാണ് ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചകവാതകത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ കൂടുതല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. സബ്‌സിഡി ഇല്ലാത്ത എൽപിജി സിലണ്ടറുകൾക്കാണ് വില വര്‍ധന. പുതിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സബ്‌സിഡി ഉള്ളവർക്ക് കൂട്ടിയ നിരക്ക് സബ്‌സിഡിയായി തിരികെ ലഭിക്കും. ഡയറക്ട് സബ്‌സിഡി പദ്ധതിയ്ക്ക് കീഴിൽ ഒരു വര്‍ഷം 12 സിലിണ്ടറുകളാണ് ഓരോ കുടുംബത്തിനും ലഭിക്കുക
പാചകവാതക വിലവര്‍ധന; ദരിദ്രരോടുള്ള ക്രൂരതയെന്ന് മായാവതി - mayawati on LPG price hike news
144.5 രൂപയുടെ വര്‍ധനവാണ് ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചകവാതകത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്.