ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിൽ വിജയിച്ചവരെ പ്രശംസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിൽ 19 സീറ്റുകളാണ് ബിജെപി നേടിയത്. തൃണമൂൽ കോൺഗ്രസ് 22 സീറ്റും. ബാക്കിയുള്ള ഒരേ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്.
"തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അഭിനന്ദനം നേരുന്നു. എന്നാൽ പരാജയപ്പെട്ടവരെല്ലാം പരാജിതരല്ല. ഇത് സംബന്ധിച്ച് പൂർണ്ണമായ ഒരു അവലോകനം നിങ്ങളുമായി പങ്കിടും. എന്നാൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണം" എന്നും മമത ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
ബംഗാളിൽ ഞെട്ടിക്കുന്ന കടന്നുവരവാണ് ബിജെപി നടത്തുന്നത്. ത്രിപുര പിടിച്ചെടുത്ത ബിജെപി സമാന മുന്നേറ്റം തന്നെയാണ് ബംഗാളിലും നടത്തുന്നത്. അമിത് ഷായുടെ റാലിയുടെ പേരില്‍ കടുത്ത പോരിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നാളുകളില്‍ മമത ബാനര്‍ജി തുടക്കമിട്ടത്. ജനാധിപത്യം ബംഗാളില്‍ ഇല്ലാതാകുകയാണെന്ന് ബിജെപിയും മോദി ഏകാധിപതിയാണെന്ന് മമത ബാനര്‍ജിയും ആക്ഷേപിച്ചിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 34 സീറ്റുകൾ നേടി വിജയിച്ചപ്പോൾ ബിജെപിയും സിപിഎമ്മും രണ്ട് ലോക്സഭാ സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളുമാണ് നേടിയത്.