ETV Bharat / bharat

ഏഴാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബംഗാളിലും പഞ്ചാബിലും സംഘർഷം - പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിൽ സംഘർഷം തുടരുന്നു. ഇതുവരെ 26.62 ശതമാനം പോളിങ്

ബംഗാളിലും പഞ്ചാബിലും സംഘർഷം
author img

By

Published : May 19, 2019, 1:37 PM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 40 ശതമാനം പോളിങ് രേഖപ്പെടുത്തി. അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബംഗാളിലും പഞ്ചാബിലും സംഘർഷം തുടരുന്നു. വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത് സംഘർഷ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ ബർസാത്തിൽ ബിജെപി ഓഫിസുകൾ അക്രമികൾ വ്യാപകമായി തീയിട്ടു നശിപ്പിച്ചതായും പരാതിയുണ്ട്. പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. നൂറിലധികം ബിജെപി പ്രവർത്തകരെ വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അനുവദിച്ചില്ലെന്ന ആരോപണം ബിജെപി ഉയർത്തി. ലോക്സഭാ സ്ഥാനാർഥി രാഹുൽ സിൻഹ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു. പഞ്ചാബിൽ ഖാദൂർ സാഹിബ് മണ്ഡലത്തിലും വ്യാപക അക്രമം ഉണ്ടായി. വോട്ട് ചെയ്ത് മടങ്ങിയ കോൺഗ്രസ് - അകാലിദൾ പ്രവർത്തകർ ഏറ്റുമുട്ടി.

ബിഹാറിലെ പട്നാ സാഹിബ് ലോക്സഭ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാവുകയും അല്‍പനേരം പോളിങ് തടസപ്പെടുകയും ചെയ്തു.

Intro:Body:

https://www.ndtv.com/india-news/lok-sabha-elections-2019-phase-7-live-updates-59-seats-vote-today-pm-modi-ravi-shankar-prasad-among-2039628

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.