ഗുവാഹത്തി: അസമില്‍ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയത് പരിശോധിക്കാന്‍ എത്തിയ പൊലീസുകാർക്ക് നേരെ കല്ലേറ്. സംഭവത്തില്‍ പൊലീസുകാരനും സിആർപിഎഫ് ജവാനും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. അസമിലെ ലഖിംപൂർ ജില്ലയിലാണ് സംഭവം. ജില്ലയിലെ ദാഖിന്‍ പന്ദോവ ഗ്രാമത്തില്‍ റംസാന്‍ വ്രതത്തോടനുബന്ധിച്ച് മസ്ജിദില്‍ പ്രാർഥന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്താന്‍ എത്തിയതായിരുന്നു പൊലീസ്. സ്ഥലത്ത് ഇമാം ഉൾപ്പെടെ 12 പേരെ പൊലീസ് കണ്ടെത്തി. കൊവിഡ് 19-നെ തുടർന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും പരിഞ്ഞു പോകണമെന്നും പൊലീസ് ആവശ്യപെട്ടു. ഇതേ തുടർന്ന് 12 അംഗ സംഘം മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുന്ന സമയം അപ്രതീക്ഷിതമായി ജനക്കൂട്ടം പ്രകോപിതരാവുകയും കല്ലേറില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ ചട്ടങ്ങൾ പാലിക്കണമെന്നും പ്രാർഥന വീടുകളിലാക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രദേശവാസികൾ അനുസരിച്ചില്ലെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി.
അസമില്‍ ലോക്ക്‌ഡൗണ്‍ ലംഘനവും പൊലീസിന് നേരെ കല്ലേറ് - ലോക്ക്‌ഡൗണ്‍ വാർത്ത
കല്ലേറില്‍ പൊലീസുകാരനും സിആർപിഎഫ് ജവാനും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.