ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ദിനം വിറ്റത് 197 കോടി രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യ ശാലകള്‍ തിങ്കളാഴ്ചയാണ് തുറന്നത്. 36.37 ലക്ഷം ലിറ്റര്‍ വിദേശ മദ്യമാണ് വില്‍പന നടത്തിയത്. 182 കോടിയാണ് ഇതില്‍ നിന്നുള്ള വരുമാനം. 7.02 ലക്ഷം ലിറ്റര്‍ ബിയറും വിറ്റു. ഇതില്‍ നിന്നും 15 കോടിയാണ് ലഭിച്ചത്.
ആദ്യ ദിനം 45 കോടിയുടെ വില്‍പനയാണ് നടന്നത്. റെക്കോഡ് വില്‍പന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ്-19 വ്യാപനത്തിന്‍റെ ഭാഗമായി തുടരുന്ന ലോക്ക് ഡൗണില്‍ കഴിഞ്ഞ 41 ദിസവമായി മദ്യ ശാലകള്‍ തുറന്നിരുന്നില്ല.