ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍റെ വാഹനത്തിൽ നിന്നും മദ്യക്കുപ്പിക്കൾ പൊലീസ് പിടിച്ചെടുത്തു. രമ്യയുടെ ഇന്നോവ ക്രിസ്റ്റ കാറിൽ നിന്നും 96 ബിയർ ബോട്ടിലുകളും എട്ട് മദ്യക്കുപ്പികളുമാണ് പൊലീസ് കണ്ടെത്തിയത്. ഡ്രൈവർ സെൽവ കുമാറിനെ (38) കസ്റ്റഡിയിലെടുത്തു.
പുതുച്ചേരിയിൽ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന രമ്യയുടെ ഡ്രൈവറെ അനധികൃതമായി മദ്യം കടത്തിയതിനാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുട്ടുക്കാട് ചെക്ക് പോസ്റ്റിൽ വെച്ചാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ജാമ്യ ഉത്തരവുമായി നടി രമ്യ കൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ വിട്ടയച്ചു.