ദിസ്‌പൂർ: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനെ കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം വിശദമായി സംസാരിക്കുമെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഗുവാഹത്തിയിലെ വസതിയിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പരാമർശം. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ അതിനുശേഷം എന്തിനാണ് സീറ്റ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും മാധ്യമങ്ങളോട് വിശദമായി സംസാരിക്കുമെന്ന് രഞ്ജൻ ഗൊഗോയ് പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് രഞ്ജൻ ഗൊഗോയിയെ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഗൊഗോയിയുടെ നാമനിർദ്ദേശം സംബന്ധിച്ച് വിവാദം ശക്തമായ സാഹചര്യത്തിലാണ് മുൻ ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.
സത്യപ്രതിജ്ഞ ചെയ്ത ശേഷം വിശദമായി സംസാരിക്കുമെന്ന് രഞ്ജൻ ഗൊഗോയ് - സത്യപ്രതിജ്ഞ
രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതിനെ കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം വിശദമായി സംസാരിക്കുമെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഗൊഗോയിയുടെ നാമനിർദ്ദേശം സംബന്ധിച്ച് വിവാദം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണം.